നെല്ല- സ്നേഹവും നന്മയും നിറഞ്ഞ എന്റെ മുത്തശ്ശിയാണവർ. വീടിനു കുറച്ചകലെയുള്ള പണിയ കോളനിയിൽ മക്കളോടും പെരക്കുട്ടികളോടുമൊപ്പം ജീവിക്കുന്ന അവർ ഞാൻ ചെല്ലുമ്പോഴൊക്കെ വീട്ടില്‍ വരുമായിരുന്നു. അടുക്കള മുറ്റത്ത് നിന്ന് ചൂലെടുത്ത് അവിടെ മുഴുവൻ അടിച്ചു വൃത്തിയാക്കി പുറത്തു കണ്ട പാത്രങ്ങൾ ഓക്കേ കഴുകുമ്പൊഴെക്കും മേരിക്കുട്ടി അവര്‍ക്കുള്ള പുട്ട് തയ്യാരാക്കിയിട്ടുണ്ടാവും. കിട്ടുന്ന പുട്ടുകഷണങ്ങളിൽ ഒന്ന് മാത്രം പാത്രത്തിൽ വെച്ച് ബാകി വാഴ ഇലയിൽ പൊതിഞ്ഞു പേരക്കുട്ടിയ്ക്കാണെന്ന് പറഞ്ഞു അരയിലെ സഞ്ചിയിൽ തിരുകും എന്നിട്ട് ഒരു ചിരിയും.
അടിച്ചു വാരി അവർ എന്നെ പഠിപ്പിച്ചത് അധ്വാനിക്കാതെ ഭക്ഷണം കഴിക്കരുതെന്നും, പുട്ട് പൊതിയിലൂടെ അവർ കാണിച്ചു തന്നത് സ്നേഹവും, കുഞ്ഞുങ്ങളുടെ വിശപ്പിന്റെ ആഴവുമാണ്. ഇനി ഒരിക്കലും ഞാനെന്റെ നെല്ല മുത്തശ്ശി യെ കാണില്ല. കഴിഞ്ഞ മഴക്കാലത്ത് കണ്ണ് കാണാൻ പറ്റാതിരുന്ന എന്റെ നെല്ലമ്മ പുഴയിൽ വീണു മരിച്ചു. ഈ ജൂലൈ യിൽ എന്നെ കാത്തിരിക്കാൻ നെല്ലയുടെ ചിരിയും സ്നേഹവും ഉണ്ടാവില്ല. ഓട്ടോ ഇറങ്ങി നടക്കുമ്പോ എനിക്ക് കെട്ടിപ്പിടിച്ചു ഉമ്മ വെക്കാൻ പഞ്ഞിക്കെട്ടു പോലെയുള്ള അവരുടെ ശരീരവും ഉണ്ടാവില്ല....
